Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ക്കിങ് വിമന്‍സ് ഫോറം കണ്‍വന്‍ഷന്‍
04/06/2018
വര്‍ക്കിങ് വിമന്‍സ് ഫോറം ജില്ലാ കണ്‍വന്‍ഷന്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ക്കിങ് വിമന്‍സ് ഫോറം ജില്ലാ കണ്‍വന്‍ഷന്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ. സി.ജി സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി ശോഭന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍, അല്‍ഫോന്‍സാ ബോസ്, സൗദാമിനി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ് പുഷ്പമണി (പ്രസിഡന്റ്), മിനി മനോജ്, സൗദാമിനി തങ്കപ്പന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ബി ശോഭന (സെക്രട്ടറി) കെ.എന്‍ രേണുക, സുമന്‍ എബ്രഹാം (ജോയിന്റ് സെക്രട്ടറിമാര്‍), അല്‍ഫോന്‍സാ ബോസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.