Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിപുലമായ ഒരുക്കങ്ങളോടെ അക്ഷരമുറ്റങ്ങള്‍ കുരുന്നുകളെ വരവേറ്റു
02/06/2018
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ജില്ലാ പ്രവേശനോത്സവം വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കുളില്‍ സി.കെ.ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചിരിച്ചും കരഞ്ഞും കുരുന്നുകള്‍ അക്ഷരമുറ്റത്തേക്കെത്തിയപ്പോള്‍ അവരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളുകളില്‍ നടത്തിയത്. ചെണ്ടമേളവും പാണ്ടിമേളവും കൊട്ടും കുരവയുടെയുമെല്ലാം അകമ്പടിയോടെയാണ് കുട്ടികളെ വരവേറ്റത്. ക്ലാസ് മുറികളില്‍ നിന്ന് അമ്മമാര്‍ മാറിയപ്പോള്‍ അവര്‍ അറിയാതെ കണ്ണുനീര്‍ തൂകുകയും പൊട്ടിക്കരയുകയുമെല്ലാം ചെയ്ത കാഴ്ചകള്‍ പ്രവേശനോത്സവത്തെ വേറിട്ടൊരനുഭവമാക്കി. ഇവിടെയെല്ലാം മുതിര്‍ന്ന കുട്ടികളും അധ്യാപകരും ആയമാരുമെല്ലാം ഇവരുടെ കണ്ണീരൊപ്പാനും മധുരപലഹാരങ്ങള്‍ നല്‍കി ഇവരെ സാന്ത്വനിപ്പിക്കാനും സന്നിഹിതരായിരുന്നു.

പൊതുവിദ്യഭ്യാസ വകുപ്പിന്റെ ജില്ലാതല പ്രവേശനോത്സവം വെച്ചുര്‍ ഗവണ്‍മെന്റ് ദേവീവിലാസം ഹയര്‍സെക്കന്ററി സ്‌കുളില്‍ സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റിയന്‍ പുതിയപ്രവേശനം തേടിയെത്തിയ കുട്ടികളെ അക്ഷരകാര്‍ഡ് നല്‍കി സ്വീകരിച്ചു. ഹൈടെക് ക്ലാസ്സ് മുറികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.കെ അരവിന്ദാക്ഷന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.രത്‌നമ്മ, പി.ടി.എ പ്രസിഡന്റ് പി.കെ ജയചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ പി.ആര്‍ മേഴ്‌സി. കണ്‍വീനര്‍ മാണി ജോസഫ്, കെ.എസ് ഷിബു, പി.എസ് നൂര്‍ജഹാന്‍ പി.കെ സുവര്‍ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കറി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദോവി ഉദ്ഘാടനം ചെയ്യ്തു. പി.ടി.എ പ്രസിഡന്റ് പി.ആര്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. അവാര്‍ഡ് വിതരണവും പഠനോപകരണവിതരണവും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജി ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക പ്രീതാ രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ കെ.ശശികല, അംബരിഷ് ജി വാസു, ഡി. രഞ്ജിത്ത് കുമാര്‍, ടി. സിനിമോള്‍, പി.ടി സബിത, എ.ടി ഷാജി, എന്‍ ഗോപാലകൃഷ്ണന്‍, സജനി പൊന്നപ്പന്‍,ടി.ജി പ്രേംനാഥ് എന്നിവര്‍ പ്രസംഗിച്ചു.

നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. വിദ്യാലയമുറ്റത്ത് അരിയിലും മണലിലും ഹരിശ്രീ കുറിച്ച് കുട്ടികളെ വരവേറ്റു. നവാഗതരെ കിരീടമണിയിച്ചു സ്വാഗതം ചെയ്തു. വാര്‍ഡ് മെമ്പര്‍ സാബു പി.മണലൊടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സി.പി.ഒ സജീവന്‍ നവാഗതര്‍ക്ക് ബാഗുകളും, നേരേകടവ് പണ്ഡിറ്റ് കറുപ്പന്‍ സ്മാരകസമിതിയുടെ വകയായി എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് മധുരപലഹാരവിതരണവും സദ്യയും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ്സ് മിനിമോള്‍, അഡ്വ. പി.എസ് നന്ദനന്‍, ഗിരിജ പുഷ്‌കരന്‍, സുന്ദരേശന്‍, ജയന്തകുമാര്‍, അജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം പൂര്‍വവിദ്യാര്‍ത്ഥി കേണല്‍ അഗസ്റ്റിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജീവ്, പ്രിന്‍സിപ്പാള്‍ ജോസ് കെ.പോള്‍, പി.ടി.എ പ്രസിഡന്റ് കുര്യാക്കോസ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ നല്‍കിയ ക്യാഷ് അവാര്‍ഡും സ്‌കൂളിന്റെ മെമന്റോയും വിതരണം ചെയ്തു.