Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപജില്ലാതല പ്രവേശനോത്സവം
02/06/2018
വൈക്കം ഉപജില്ലാതല പ്രവേശനോത്സവം അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വൈക്കം എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ഉപജില്ലാതല പ്രവേശനോത്സവം അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വൈക്കം എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമവാസികളും രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോത്സവ റാലി പ്രൗഢഗംഭീരമായിരുന്നു. ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണി നല്‍കിയ സ്‌കൂള്‍ ബാഗുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പര്‍ അനിജി പ്രസാദ് നിര്‍വ്വഹിച്ചു. സൗജന്യ യൂണിഫോം വിതരണം വാര്‍ഡ് മെമ്പര്‍ പ്രവീണ സിബിയും സൗജന്യ പാഠപുസ്തക വിതരണം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍.മുരളി എന്നിവര്‍ നിര്‍വ്വഹിച്ചു. എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ നന്ദന അനില്‍കുമാറിനെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിച്ചു. എസ്.ഡി.സി ചെയര്‍മാന്‍ നന്ദകുമാര്‍, പി.എന്‍ ദാസന്‍, പി.മുകുന്ദന്‍, കെ.ശശിധരന്‍, ലക്ഷ്മണന്‍.കെ, സബീന എ അലി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനുഷ വി നന്ദിയും പറഞ്ഞു. ഇന്‍ഡോ അമേരിക്കന്‍ ഹോസ്പ്പിറ്റല്‍ ഡയറക്ടര്‍ സില്‍വി മാണി ഹരിതോത്സവം പുസ്തകപ്രകാശനം ചെയ്തു.