Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടുകളുടെ താക്കോല്‍ദാനവും നാളികേര നഴ്‌സറി തൈകളുടെ വിതരണവും
01/06/2018
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും തൊഴിലുറപ്പ് പദ്ധതിയിലും ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലും ഉല്‍പാദിപ്പിച്ച നാളികേര നഴ്‌സറി തൈകളുടെ വിതരണവും നടത്തി. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, ലിജി സലഞ്ച്‌രാജ്, ലതാ അശോകന്‍, പി.വി ഹരിക്കുട്ടന്‍, സെബാസ്റ്റ്യന്‍ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.കെ രാജേന്ദ്രന്‍, അനിജി പ്രസാദ്, ശ്രീദേവി ജയന്‍, അംഗങ്ങളായ കെ.എസ് ഷിബു, വി.ഭാസ്‌കരന്‍, വി.കെ രാജു, കെ.എന്‍ നടേശന്‍, ലീനമ്മ ഉദയകുമാര്‍, ഷീല ശശിധരന്‍, സന്ധ്യാമോള്‍ സുനില്‍, മായാ ഷാജി, എ.ഡി.എ ഇന്‍ചാര്‍ജ് പി.പി ശോഭ, ഗ്രാമപഞ്ചായത്ത് അംഗം പി.ഡി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ടി ഉഷ എന്നിവര്‍ പ്രസംഗിച്ചു.