Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറികളുടെ ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം
30/01/2016

വെട്ടിക്കാട് സര്‍ക്കാര്‍ തടി ഡിപ്പോ സ്റ്റാഫ് ഉല്‍പാദിപ്പിച്ച ജൈവപച്ചക്കറികളുടെ ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം വെള്ളൂര്‍ കൃഷി ഓഫീസര്‍ ബി.പ്രീതകുമാരി നിര്‍വഹിച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഇന്‍സ്റ്റിററ്യൂഷണല്‍ ഫാമിംഗിന്റെ ഭാഗമായി കോളിഫ്‌ളവര്‍, ക്യാബേജ്, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, പാവല്‍ എന്നിവയാണ് കൃഷി ചെയ്തത്. കൃഷി അസിസ്റ്റന്റുമാരായ പി.എല്‍ നജിതാ ബീഗം, ഒ.ഡി അശോകന്‍, രജിത പീതാംബരന്‍, ഡിപ്പോ ഓഫീസര്‍ ജി.രാധാകൃഷ്ണന്‍, മഹേഷ്‌കുമാര്‍, ടി.ആര്‍ അനൂപ്, കെ.എന്‍ ജയരാജ്, പി.എസ് ആല്‍ബിന്‍, സി.രാജീവ്, പി.എ നിസാര്‍, ലീലാമ്മ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.