അനുമോദിച്ചു.
01/06/2018
വൈക്കം: മത്സ്യതൊഴിലാളി യൂണിയന് സി.ഐ.ടി.യൂ ചെമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ശ്രീജഗദംബികാ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം കേരളമത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി.പി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാഅശോകന് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമേശന്, ടി.എന്‍ സിബി, പി.വി പുഷ്ക്കരന്‍, ടി.കെ പീതാംബരന്, ഇ.ആര് അശോകന്, പി.എന്‍ സുകുമാരന്‍, പി.കെ വിശ്വംഭരന്, കെ.കെ പീതാംബരന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് നോട്ടുബുക്ക് വിതരണവും നടത്തി.