വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷികം ആഘോഷിച്ചു
01/06/2018
വൈക്കം: കെ.പി.എം.എസ് 1360-ാം നമ്പര്‍ ഇരുമ്പൂഴിക്കര ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ശാഖയോഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണ വിതരണം നടത്തി. വിതരണോദ്ഘാടനം അമ്മുകുട്ടി കായ്ക്കേരി നിര്‍വ്വഹിച്ചു. ആര്‍ക്കാ പി രഘു, അനീഷ് പി കുമാര്‍, കെ.സി കനകന്, കെ.കെ ഷാജി, ചന്ദ്രലേഖ ബോസ്, സന്തോഷ്, സാവിത്രി പ്രകാശന്, അനീഷ, ആര്‍ദ്ര ദിനേശ് എന്നിവര്‍ സംസാരിച്ചു.