Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി.
01/06/2018

വൈക്കം: പടിഞ്ഞാറെക്കര 127-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ മഹാകവി കുമാരനാശാന്‍ സ്മാരക കുടുംബയൂണിറ്റിന്റെ 4-ാമത് വാര്‍ഷികവും കുടുംബസംഗമവും നടത്തി. സംഗമം ശാഖ സെക്രട്ടറി പി.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ജി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സംഗമത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് മാളവികയെയും ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡിഷോ ഫെയിം ശ്രീധരനെയും ഉപഹാരം നല്‍കി ആദരിച്ചു. പ്രസന്ന ഉല്ലല ഗുരുദേവപ്രഭാഷണം നടത്തി. കെ.ദിവാകരന്‍, കെ.ജി ഷാജി, ടി.എസ് സെന്‍, റെജി, ദിവ്യ ബിജു, കുഞ്ഞുമണി എന്നിവര്‍ പ്രസംഗിച്ചു.