ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
01/06/2018
വൈക്കം: എ.ഐ.വൈ.എഫ് ഉദയനാപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാനാടം തോട്ടുചിറയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പ്രീമിയര്‍ കരിപ്പാടം ജേതാക്കളായി. ബേസ് ലൈന്‍ അക്കാദമി തൃപ്പൂണിത്തുറ രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വേണുഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു. പി.എസ് അര്ജുന്, അനീഷ് പി.കുമാര്‍, സഞ്ജു, അശ്വിന് എന്നിവര്‍ പങ്കെടുത്തു.