Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി സ്മാരക പ്രാര്‍ത്ഥനാലയത്തിന്റെ സമര്‍പ്പണ സമ്മേളനം
31/05/2018
കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നവതി സ്മാരക പ്രാര്‍ത്ഥനാലയത്തിന്റെ സമര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷേത്രങ്ങളില്‍ ഭക്തര്‍ വഴിപാടായി നല്‍കുന്ന സമ്പത്ത് നിര്‍ദ്ധന വിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ പ്രയോജനപ്പെടുത്തണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നിര്‍മ്മിച്ച നവതി സ്മാരക പ്രാര്‍ത്ഥനാലയത്തിന്റെ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളിലെയും സംഘടനകളിലെയും വരുമാനങ്ങള്‍ ബാങ്ക് ബാലന്‍സായി ഉയര്‍ത്താതെ അത് നിര്‍ദ്ധന വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതാണ് യഥാര്‍ത്ഥ ഈശ്വരഭക്തി എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍, സെക്രട്ടറി എം.പി സെന്‍, ശാഖാ പ്രസിഡന്റ് വി.വി ഷാജി, കെ.ടി അനില്‍കുമാര്‍, ഷാജി, ദിനമണി, രാജേഷ്, ഷീല ഷിബു, കെ.വി പ്രസന്നന്‍, പി.പി സന്തോഷ്, പി.എസ് കരുണാകരന്‍, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.