Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി-ആറാമത്തെ വീടിന്റെ താക്കോല്‍ ദാനം നടത്തി
31/05/2018
ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിച്ച ആറാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ഗുരുദേവന്റെ ആശയങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാവുന്ന ഏറ്റവും വലിയ സത്ക്കര്‍മ്മമാണ് ആശ്രമം സ്‌കൂളിന്റെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിച്ച ആറാമത്തെ വീടിന്റെ താക്കോല്‍ദാനം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിനികളും കൊതവറ കണ്ണന്തറയിലെ ഇരട്ട സഹോദരിമാരുമായ അഞ്ജന, അര്‍ച്ചന എന്നിവര്‍ക്കാണ് ആറാമത്തെ വീട് നല്‍കിയത്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അന്തി ഉറങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്ന സാഹചര്യമാണ്. സര്‍ക്കാരിന്റെ ഇടപെടലിന് പരിമിതികളുണ്ട്. പ്രസ്ഥാനങ്ങളും സംഘടനകളും കൂട്ടമായി നിന്ന് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചുകൊടുക്കാന്‍ ശ്രമിക്കണം. എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണിത്. വിദ്യാര്‍ത്ഥിനികളില്‍ കരുണയുടെ മാര്‍ഗം പകര്‍ന്നുകൊടുക്കുന്ന ഈ പദ്ധതിയുടെ ഹൃദയശുദ്ധി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃകയാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം പി.കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാ സഹായം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ വിതരണം ചെയ്തു. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌കര്‍, മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, ട്രഷറര്‍ എന്‍.ബാബുരാജ്, പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി.ടി.കുരുവിള, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റുമാരായ ഷാജി മാടയില്‍, കെ.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.