Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വൃക്ഷതൈ വിതരണം ജൂണ്‍ 4 വരെ
31/05/2018

വൈക്കം: ജില്ലയിലെ വിവിധ സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറികളില്‍ നിന്നും ലോകപരിസ്ഥിതി ദിനം പ്രമാണിച്ചുള്ള സൗജന്യ വൃക്ഷതൈ വിതരണം ജൂണ്‍ 4 വരെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അതിനുശേഷം വൃക്ഷതൈകള്‍ സൗജന്യമായി ലഭിക്കുന്നതല്ലെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സോഷ്യല്‍ ഫോറസ്ട്രിയുടെ വൈക്കം, കനകപ്പലം, പനയ്ക്കച്ചിറ നഴ്‌സറികളില്‍ നിന്നും വൃക്ഷതൈകളും, തേക്ക് സ്റ്റമ്പുകളും ലഭിക്കുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിസ്ഥിതി-മത-രാഷ്ട്രീയ സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, ക്ലബുകള്‍ തുടങ്ങിയുള്ളവര്‍ക്കാണ് സൗജന്യമായി വൃക്ഷതൈകള്‍ ലഭിയ്ക്കുക. വ്യക്തികള്‍ 17 രൂപ നിരക്കില്‍ വില നല്‍കേണ്ടതുണ്ട്.