Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാതല പ്രവേശനോത്സവം വെച്ചൂര്‍ ഗവണ്‍മെന്റ് ദേവിവിലാസം ഹയര്‍സെക്കന്ററി സ്‌കൂളില്‍ 1ന്
31/05/2018

വൈക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലാതല പ്രവേശനോത്സവം ഇന്ന് വെച്ചൂര്‍ ഗവണ്‍മെന്റ് ദേവിവിലാസം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.കെ അരവിന്ദാക്ഷന്‍ സ്വാഗതമാശംസിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിസെബാസ്റ്റ്യന്‍ പുത്തന്‍കൂട്ടുകാരെ സ്വീകരിക്കും. ഡി.വി.എച്ച്.എസ്.എസ് സീനിയര്‍ അസിസ്റ്റന്റ് എ.സി ബാബു വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അറിയിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി ഹൈടെക് ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2018-19 അക്കാദമിക ആക്ഷന്‍പ്ലാന്‍ പ്രഖ്യാപനം അദ്ധ്യാപകന്‍ അരുണ്‍ വി.എസ് നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പഠനോപകരണ വിതരണം നടത്തും. പി.ശകുന്തള, അഡ്വ. കെ.കെ രഞ്ജിത്ത്, പി.സുഗതന്‍, കെ.കെ ഗണേശന്‍, ശ്രീദേവി ജയന്‍, കെ.എസ് ഷിബു, ജയശ്രീ നന്ദകുമാര്‍, റ്റി.എം അശ്വതി, കെ.ആര്‍ ഷൈലകുമാര്‍, ജെസിക്കുട്ടി ജോസഫ്, ലിജി ജോസഫ്, മാണി ജോസഫ്, പി.ആര്‍ മേഴ്‌സി, റ്റി.കെ മിനി, പി.രത്‌നമ്മ, റ്റി.കെ സുവര്‍ണ്ണന്‍, രതിമോള്‍, പി.കെ ജയചന്ദ്രന്‍, കെ.റോഷന്‍, പി.എസ് നൂര്‍ജഹാന്‍ തുടങ്ങിയവര്‍ സംസാരിക്കും.