Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാര ഭവനില്‍ ഓപ്പണ്‍ ഫാറം സംഘടിപ്പിച്ചു.
29/01/2016

നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി ഉപേക്ഷിക്കുക, കുട്ടനാട് പാക്കേജിലെ അഴിമതി സി.ബി.ഐ അന്വേഷിക്കുക, കായല്‍ കൈയ്യേററങ്ങള്‍ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ ഓപ്പണ്‍ ഫാറം സംഘടിപ്പിച്ചു. ടി.ജെ.തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ച ഓപ്പണ്‍ ഫാറം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ കുസുമം ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും ലേഖ കാവാലം വിഷായവതരണവും നടത്തി. കെ.എം.പൂവ്, അജയ്.പി.നീലംപേരൂര്‍, പി.ജെ.തോമസ്, എം.കെ.കുമാരന്‍, വി.സി.സുനില്‍, പ്രവീണ്‍.കെ.മോഹന്‍, പി.സി.ബേബി, പി.കെ.വേണു, പി.ഒ.ജോര്‍ജ്ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.