കാര്‍ഡ് വിതരണം മാറ്റി
31/05/2018
വൈക്കം: വൈക്കം താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതും കാര്‍ഡ് വിതരണ തീയതി നിശ്ചയിച്ച് നല്‍കിയിട്ടുള്ളതുമായ കാര്‍ഡുടമസ്ഥര്‍ക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ നിശ്ചിത തീയതികളില്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുവാന്‍ സാധിക്കുന്നതല്ല എന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് വിതരണ തീയതി പിന്നീട് അറിയിക്കും.