Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊണ്ട് തല്ല് യന്ത്രത്തിന്റെ ഉദ്ഘാടനം നടത്തി
31/05/2018
ടി.വി പുരം കയര്‍വ്യവസായ സഹകരണ സംഘത്തിന് അനുവദിച്ച തൊണ്ഡ് തല്ല് യന്ത്രം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം കയര്‍വ്യവസായ സഹകരണ സംഘത്തിനനുവദിച്ച തൊണ്ട് തല്ല് യന്ത്രം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ തൊണ്ട് സംഭരണം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ എസ്. സുധാവര്‍മ്മ പദ്ധതി വിശദീകരിച്ചു. കയര്‍ മെഷീനറി എം.ഡി പി.വി ശശീന്ദ്രന്‍, സംഘം പ്രസിഡന്റ് വി.എം ആനന്ദന്‍, പി.എം ഷാജി, കെ.കെ രഞ്ജിത്ത്, ലീനമ്മ ഉദയകുമാര്‍, പി.കെ അപ്പുക്കുട്ടന്‍, പുഷ്പന്‍, റ്റി. അനില്‍കുമാര്‍, ഗീതാ ജോഷി, ചന്ദ്രലേഖ എന്നിവര്‍ പ്രസംഗിച്ചു.