Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിടപ്പുരോഗികള്‍ക്ക് രണ്ടു നേരവും ഭക്ഷണം നല്‍കുന്ന സ്‌നേഹകൂട്ടായ്മക്ക് രൂപം നല്‍കി.
31/05/2018
ഗവ. ആയുര്‍വ്വേദ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് രണ്ടു നേരവും ഭക്ഷണം നല്‍കുന്ന സി.ഐ.ടി.യു ന്റെ കാരുണ്യ പ്രവര്‍ത്തനം കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴില്‍ ചെയ്തു കിട്ടുന്ന കൂലിയുടെ ഒരു ഭാഗം കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് രണ്ടുനേരവും ഭക്ഷണം നല്‍കുന്ന സ്‌നേഹകൂട്ടായ്മക്ക് രൂപം നല്‍കി. സി.ഐ.ടി.യു ന്റെ സ്ഥാപന ദിനമായ മെയ് 30ന് പദ്ധതിക്ക് തുടക്കമിട്ടു. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി സി.പി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍കുമാര്‍, കൗണ്‍സിലര്‍ പി.ശശിധരന്‍, എം.സുജിന്‍, പി.വി പുഷ്‌കരന്‍, കെ.എസ് ഷിബു എന്നിവര്‍ പ്രസംഗിച്ചു.