Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും
31/05/2018
എ.ഐ.എസ്.എഫ് വെച്ചൂര്‍ പഞ്ചായത്ത് സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എ.ഐ.എസ്.എഫ് വെച്ചൂര്‍ പഞ്ചായത്ത് സമ്മേളനവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ പഠനം പൂര്‍ത്തീകരിച്ച ഡോ. ശ്രീലക്ഷ്മി സോമനാഥിനെയും ചടങ്ങില്‍ ആദരിച്ചു. അനുമോദന സമ്മേളനം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഹരിത ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ദുലേഖ, കെ.അജിത്ത്, അനൂപ.എം.ദാസ്, ഇ.എന്‍ ദാസപ്പന്‍, കെ.കെ ചന്ദ്രബാബു, എം.പി സാനു, ബൈരാ കൃഷ്ണന്‍, കെ.എം വിനോഭായ്, ഹരിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.