Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാസഭ 35-ാമത് സംസ്ഥാന സമ്മേളനം നടത്തി
30/05/2018
കേരള വേലന്‍ മഹാസഭ 35-ാമത് സംസ്ഥാന സമ്മേളനം പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വേലന്‍ മഹാസഭ 35-ാമത് സംസ്ഥാന സമ്മേളനം പെരുമ്പാവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തി. മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന കമ്മറ്റിയംഗം എം.കെ ഭാസ്‌ക്കരന്‍ കുടുംബസഹായ നിധി അദ്ദേഹത്തിന്റെ ഭാര്യ വത്സല ഭാസ്‌ക്കരന് ചെയര്‍പേഴ്‌സണ്‍ നല്‍കി. എം.ജി സര്‍വ്വകലാശാലയില്‍ നിന്നും മലയാളത്തിന് ഡോക്ടറേറ്റ് ലഭിച്ച പി.എസ് അനുവിന് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി സുഗതന്‍, മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍, യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.അരുണ്‍ദേവ്, സംഘമിത്രം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എം.വി ഗോപിദാസന്‍, സംഘമിത്രം സ്വയംസഹായ സംഘം സെക്രട്ടറി വി.എന്‍ സോമന്‍, സംഘമിത്രം പ്രസിദ്ധീകരണം അസോസിയേറ്റ് എഡിറ്റര്‍ തുറവൂര്‍ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. അനീഷ് തൈക്കാട്ടുശ്ശേരി തയ്യാറാക്കിയ കേരള വേലന്‍ മഹാസഭയുടെ ലോഗോ പ്രകാശനം തുറവൂര്‍ സദാനന്ദന്‍ നിര്‍വ്വഹിച്ചു. കുന്നത്തുനാട് ഏറ്റവും നല്ല താലൂക്ക് കമ്മറ്റിയായും, ചേര്‍ത്തല രണ്ടാമത്തെ താലൂക്ക് കമ്മറ്റിയായും കുന്നത്തുനാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള നൊച്ചിമ ശാഖ ഏറ്റവും നല്ല ശാഖാ കമ്മറ്റിക്കുള്ള എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എ.ജി സുഗതന്‍ (പ്രസിഡന്റ്), വി.എന്‍ കുട്ടപ്പന്‍, എന്‍.വി തമ്പി (വൈസ് പ്രസിഡന്റുമാര്‍), എം.എസ് ബാഹുലേയന്‍ (ജനറല്‍ സെക്രട്ടറി), സരസ്വതി മോഹന്‍, ഷാജ്കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി.കെ ശശി (ഖജാന്‍ജി) എന്നിവരടങ്ങിയ മുപ്പത്തൊന്നംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.