Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെവിന്‍ പി ജോസഫിന്റെ ദുരഭിമാന കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം : കേരള വേലന്‍ മഹാസഭ
30/05/2018

വൈക്കം: ദളിത് യുവാവ് കെവിന്‍ പി ജോസഫിന്റെ ദുരഭിമാന കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമെ യഥാര്‍ത്ഥ പ്രതികളെയും അവരെ സഹായിച്ച രാഷ്ട്രീയ നേതാക്കന്‍മാരെയും നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ സാധിക്കൂവെന്നും ഇതിനായി ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നും കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ദളിതര്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പോലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.വി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍, എ.ജി സുഗതന്‍, വി.എന്‍ കുട്ടപ്പന്‍, എന്‍.വി തമ്പി, സരസ്വതി മോഹന്‍, ശങ്കു ചേര്‍ത്തല തുടങ്ങിയവര്‍ സംസാരിച്ചു.