Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് സര്‍വ്വീസ് പെന്‍ഷനേഴ്‌സിന്റെ തലയാഴം യൂണിററിന്റെ 24-ാമത് വാര്‍ഷിക സമ്മേളനം
29/01/2016

കേരള സ്റ്റേററ് സര്‍വ്വീസ് പെന്‍ഷനേഴ്‌സിന്റെ തലയാഴം യൂണിററിന്റെ 24-ാമത് വാര്‍ഷിക സമ്മേളനം ഉല്ലല ശിവരഞ്ജിനി ഓഡിറേറാറിയത്തില്‍ വച്ച് നടത്തി. പ്രസിഡന്റ് പി.കെ.മുരളീധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മററി അംഗം സി.കെ.രാമാനുജന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വാവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. ഡോ.അംബേദ്ക്കര്‍ ഫെലോഷിപ്പ് ലഭിച്ച കെ.ഒ.രമാകാന്തന്‍, വൈക്കം ഭാസ്‌ക്കരന്‍ നായര്‍ സ്മാരക അവാര്‍ഡ് ജേതാവ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. എം.ജി.യൂണിവേഴ്‌സിററിയില്‍ നിന്നും എം.എസ്.സി നേഴ്‌സിംഗിന് ഫസ്റ്റ് റാങ്ക് ലഭിച്ച ആര്‍.ചൈത്രയെ മൊമെന്റോ നല്‍കി ആഭിനന്ദിച്ചു. സെക്രട്ടറി സ്വാഗതവും കെ.വിജയന്‍ നന്ദിയും രേഖപ്പെടുത്തി. ശമ്പള-പെന്‍ഷന്‍ പരിഷ്‌ക്കരണ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന പ്രമേയവും പാസാക്കി.