Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.റ്റി.യു ജില്ലാ സമ്മേളനം നടത്തി
30/05/2018
മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.റ്റി.യു ജില്ലാ പ്രവര്‍ത്തക സമ്മേളനം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനും ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.റ്റി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി. പുഷ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ച കുഞ്ഞിരാമന് സ്വീകരണവും നല്കി. ജില്ലാ സെക്രട്ടറി കെ.കെ രമേശന്‍, പി.കെ പീതാംമ്പരന്‍, ഇ.ആര്‍ അശോകന്‍, സി.പി ചിന്നമ്മ, കെ.എന്‍ നടേശന്‍, പി.സി കുഞ്ഞുമോന്‍, എ.പി ജനാര്‍ദനന്‍, ബേബി ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.