Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ആന്താരാഷ്ട്ര നിലവാരത്തിലേക്ക് -ശിലാസ്ഥാപനം നടത്തി
26/05/2018
വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാനത്തെ ആയിരം സ്‌കൂളുകളില്‍ ഹൈടെക് സംവിധാനങ്ങളൊരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിന് ബഹുജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 9 കോടി രൂപ ചിലവ് വരുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. കാലഘട്ടത്തിനൊത്ത പുത്തന്‍ ടെക്‌നോളജികള്‍ ക്ലാസ്സ് മുറികളില്‍ സജ്ജമാകുന്നതോടെ നമ്മുടെ വിദ്യാഭ്യാസ മേഖല ഉന്നത നിലവാരത്തിലേക്കെത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. കെട്ടിട സമുച്ചയം, ഹൈടെക് ക്ലാസ്സ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍ എന്നിവ ഉള്‍പ്പെടുന്ന വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടമായി നടപ്പാക്കുന്നത്. ആദ്യഘട്ടം 4 കോടി 96 ലക്ഷം രൂപയുടെ പദ്ധതികളും രണ്ടാംഘട്ടം 3 കോടി 95 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമാണ് നടപ്പാക്കുന്നത്. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം പി.കെ ഹരികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, കെ.കെ രഞ്ജിത്ത്, പി.സുഗതന്‍, കെ.അജിത്ത്, പി.എസ് മോഹനന്‍, കെ.അരുണന്‍, കെ.കെ ഗണേശന്‍, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, അംബരീഷ്.ജി.വാസു, പ്രിന്‍സിപ്പാള്‍ കെ. ശശികല, ഹെഡ്മിസ്ട്രസ് പ്രീതാ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.