Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
26/05/2018
നഗരസഭ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വൈക്കത്തിന്റെ ടൂറിസം സാദ്ധ്യതകളെ കുറിച്ച് ഉത്തരവാദിത്വ ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ വിഷയം അവതരിപ്പിക്കുന്നു.

വൈക്കം: നഗരസഭ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വൈക്കത്തിന്റെ ടൂറിസം സാദ്ധ്യതകളെകുറിച്ച് ഉത്തരവാദിത്വ ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു. വൈക്കത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെയ്ക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നുണ്ടെന്ന് രൂപേഷ്‌കുമാര്‍ പറഞ്ഞു. വേമ്പനാട്ടുകായല്‍ കേന്ദ്രീകരിച്ച് പാക്കേജ് ടൂറുകള്‍ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ഡോ.വിജിത്ത് ശശിധരന്‍, വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരി, ഡി.രഞ്ജിത്ത് കുമാര്‍, ബിജു ജോര്‍ജ്ജ്, പി.ശശിധരന്‍, അംബരീഷ്.ജി.വാസു, മനോജ് ഡിസൈന്‍, കിഷോര്‍ കുമാര്‍, ബിജു.വി.കണ്ണേഴന്‍ എന്നിവര്‍ പ്രസംഗിച്ചു.