കാര്യാലയം ഉദ്ഘാടനം ചെയ്തു
26/05/2018
വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ സമീപത്ത് നിര്‍മ്മിച്ച വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി, വിദ്യാഭ്യാസ ഓഫീസര്‍ പി.രത്നമ്മ, പി.ടി.എ പ്രസിഡന്റ് പി.ആര് രാമചന്ദ്രന്, ജി.ശ്രീകുമാരന്‍ നായര്‍, കെ.അരുണന്, ബി.ശശിധരന്, പി.വേണു, എം.കെ രവീന്ദ്രന്, വി.വി അഭിലാഷ്, കെ.ശശികല, ഷീന രാജന് എന്നിവര്‍ പ്രസംഗിച്ചു.