Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും ബോധവത്ക്കരണ സെനിമാറും
26/05/2018
നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ടി.വി പുരം ശാഖ കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ ഡി.വൈ.എസ്.പി കെ. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ ടി.വി പുരം ശാഖയുടെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് എസ്.എന്‍.എല്‍.പി സ്‌കൂളില്‍ കുടുംബസംഗമവും ബോധവത്ക്കരണ സെനിമാറും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ദീര്‍ഘകാല സേവനം നടത്തിയ വിമുക്ത ഭടന്മാരെ ആദരിക്കലും നടത്തി. പ്രസിഡന്റ് എന്‍.ഇ.എക്‌സ്.സി.സി ദേശീയ അസിസ്റ്റന്റ് സെക്രട്ടറി വി.എം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ സെമിനാര്‍ ഡി.വൈ.എസ്.പി കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. നടരാജ പണിക്കര്‍, കെ. ചന്ദ്രമോഹനന്‍, സി.സന്തോഷ്, എം.വി ജിനദേവന്‍, പി.എ ലവ്‌മോന്‍, കെ.ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.