Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം വിളിച്ചു ചേര്‍ത്തു.
26/05/2018

വൈക്കം: കാലവര്‍ഷത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വേണ്ടി സി.കെ.ആശ.എം.എല്‍.എ യോഗം വിളിച്ചു ചേര്‍ത്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വി.എം.ബിബാസ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത യോഗത്തില്‍ ഓരോ പഞ്ചായത്തുകളും നഗരസഭയും വിവിധ വകുപ്പുകളും ഇതുവരെ കൈക്കൊണ്ടിട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. പ്രസ്തുത വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എ നല്കി. അടിയന്തിരഘട്ടങ്ങളില്‍ തുറക്കേണ്ട ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും യോഗം രൂപം നല്കി.