Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര നടത്തി
26/05/2018
വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര മുന്‍ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: വൈക്കത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് തിളക്കമേകി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി. ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായ സാംസ്‌കാരിക ഘോഷയാത്ര ചരിത്രമണ്ണിന് പുതിയൊരനുഭവമായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിന്റെ വടക്കേഗോപുരനടയില്‍ നിന്നാണ് വര്‍ണാഭമായ ഘോഷയാത്ര ടൂറിസം ഫെസ്റ്റിന്റെ വേദിയായ നഗരസഭയുടെ കായലോര ബീച്ചിലേക്ക് നീങ്ങിയത്. മുന്‍ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഫഌഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപി, ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, പി.ശശിധരന്‍, ആര്‍.സന്തോഷ്്, രോഹിണിക്കുട്ടി അയ്യപ്പന്‍, എസ്.ഹരിദാസന്‍ നായര്‍, വി.വി സത്യന്‍, ബിജു.വി.കണ്ണേഴന്‍, ജി.ശ്രീകുമാരന്‍നായര്‍, യു.മോഹനകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.