Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം നേടി വൈക്കം ടൗണ്‍ നടേല്‍പള്ളി ടീം അംഗങ്ങള്‍
26/05/2018
കെ.സി.വൈ.എം ഫൊറോന തലത്തില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ എവറോളിങ് ട്രോഫി നേടിയ വൈക്കം നടേല്‍പള്ളി ടീം അംഗങ്ങള്‍

വൈക്കം: കെ.സി.വൈ.എം വൈക്കം ഫൊറോന തലത്തില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം നേടിയ വൈക്കം ടൗണ്‍ നടേല്‍പള്ളി ജിന്‍സ്.വി.ജേക്കബ് മെമ്മോറിയല്‍ എവറോളിങ് ട്രോഫി സ്വന്തമാക്കി. ഉദയനാപുരം സെന്റ്.ജോസഫ് പള്ളിക്ക് 2-ാം സ്ഥാനവും കൊട്ടാരപ്പള്ളി സെന്റ്. സെബാസ്റ്റ്യന്‍ പള്ളിക്ക് 3-ാം സ്ഥാനവും കിട്ടി. വൈക്കം ഫൊറോനയിലെ 9 പള്ളികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. സമാപന സമ്മേളനത്തില്‍ നടേല്‍പള്ളി വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍വികാരി ഫാ. ജോസ് ഓടനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോബി മുരട്ട്പൂവത്തിങ്കല്‍, ഫാ.ആല്‍ബിന്‍ പാറേക്കാട്ടില്‍, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.