Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്ടിയും പറയും മോട്ടര്‍ പുരയുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം നടത്തി
26/05/2018
പനച്ചിതുരുത്ത് പാടശേഖരത്തിനനുവദിച്ച പെട്ടിയും പറയും മോട്ടര്‍ പുരയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിക്കുന്നു.

വൈക്കം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തും തലയാഴം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പനിച്ചിതുരുത്ത് മാന്നാത്തുശ്ശേരി പാടശേഖരത്ത് നടപ്പാക്കുന്ന പെട്ടിയും പറയും മോട്ടര്‍ പുരയുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. 56 ഏക്കര്‍ വരുന്ന പാടശേഖരം ദീര്‍ഘകാലമായി നേരിട്ട കൃഷിനാശത്തിന് ശാശ്വത പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ചു. പി.സുഗതന്‍, മായ ഷാജി, പി.എസ് പുഷ്‌കരന്‍, ഷീജ ബൈജു, കെ.കുഞ്ഞപ്പന്‍, എം.എ സിറാജുദ്ദീന്‍, ജോസഫ് ഇടത്തില്‍, കെ.രാധാകൃഷ്ണന്‍, പി.ജി ബേബി എന്നിവര്‍ പ്രസംഗിച്ചു.