Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികളുടെ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
26/05/2018
തൊഴിലുറപ്പ് തൊഴിലാളികള്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണാസമരം എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തില്‍ 16 ലക്ഷം തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങള്‍ ചെയ്ത ജോലിയുടെ കൂലി കിട്ടാതെയും പുതുവര്‍ഷത്തെ തൊഴിലവസരങ്ങള്‍ ലഭിക്കാതെയും കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ വൈക്കം മണ്ഡലം കമ്മറ്റി ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സാബു.പി.മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, വൈസ് പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കെ.അജിത്ത്, കെ.എസ് രത്‌നാകരന്‍, ടി.സി അശോകന്‍, പി.എസ് പുഷ്പമണി, ഇ.എന്‍ ദാസപ്പന്‍, പി.എസ് പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ നടന്ന പ്രകടത്തിന് നൂറു കണക്കിന് വനിതകള്‍ അണി നിരന്നു.