Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിത പുകയില ഉല്‍പന്ന വില്‍പന: പ്രതി പിടിയില്‍
26/05/2018
ചന്ദ്രബോസ്

വൈക്കം: കുറുപ്പന്തറ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നയാളെ വൈക്കം ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടി. കുറുപ്പന്തറ പള്ളികാഞ്ഞിരം കോളനിയില്‍, പള്ളിത്തറമലയില്‍ വീട്ടില്‍, ചന്ദ്രബോസ് (32) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നിര്‍ദേശാനുസരണം ആന്റി ഗുണ്ടാ സ്‌ക്വാഡ് രണ്ടു പായ്ക്കറ്റ് ഹാന്‍സുമായി കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ നിന്നും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 120 പാക്കറ്റ് ഹാന്‍സ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കടുത്തുരുത്തി അഡീഷണല്‍ എസ്.ഐ സുകുമാരന്‍, എ.എസ്.ഐ ജയറാം, വൈക്കം ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ വിജയപ്രസാദ്, പി.കെ ജോളി, കെ.നാസര്‍, സി.പി.ഒ എ.അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.