Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അണുബാധ എന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അണുവിമുക്ത എയര്‍ ഡിസിന്‍ഫെക്ടറുമായി ഡോ.സിറിയക് ജോസഫ് പാലയ്ക്കന്‍.
25/05/2018

വൈക്കം: ലോകമെമ്പാടുമുള്ള ആശുപത്രികളിലെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന അണുബാധ എന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അണുവിമുക്ത എയര്‍ ഡിസിന്‍ഫെക്ടറുമായി ഡോ.സിറിയക് ജോസഫ് പാലയ്ക്കന്‍. ഓപ്പറേഷന് മുന്‍പും പിന്‍പും ഓപ്പറേഷന്‍ സമയത്തും അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള കെമിക്കല്‍ ഫ്രീ ഡിസിന്‍ഫക്ഷന്‍ ആന്റ് ഡി.ഓര്‍ഡറൈസേഷന്‍ എന്ന ഉപകരണമാണ് ഇദ്ദേഹം വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ ഉപകരണത്തില്‍ കാറ്റലിസ്റ്റ്‌സ് ഉപയോഗിച്ചാണ് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുന്നത്. അണുപ്രസരണത്തിന് സഹായിക്കുന്ന എല്ലാ ജീവാണുക്കളുടെയും അടിസ്ഥാനഘടകത്തില്‍ മാറ്റം വരുത്തിയാണ് ഈ അണുക്കളെ നിര്‍ജ്ജീവമാക്കുന്നത്. അതുകൊണ്ട് മെഷീന്‍ പ്രവര്‍ത്തിക്കുന്നതുമൂലമുള്ള കരിയോ പുകയോ, മണമോ, വിഷമോ പോലും ഉണ്ടാകുന്നില്ല. സ്പര്‍ശനം വഴിയും വായുവിലൂടെയും ഉണ്ടാകുന്ന ഇന്‍ഫക്ഷനുകളെ ഫലപ്രദമായി നിയന്ത്രിക്കേണ്ടതാണ്. സ്പര്‍ശനം മൂലമുള്ള ഇന്‍ഫക്ഷനുകള്‍ നിയന്ത്രിക്കാന്‍ കൈയ്യുറ ഉപയോഗിക്കുക, സോപ്പുവെള്ളം ഉപയോഗിക്കുക, അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ മതി. വായുമാര്‍ഗ്ഗമുള്ള ഇന്‍ഫക്ഷനുകള്‍ ലോകത്തിനാകെ ഇന്ന് ഒരു വെല്ലുവിളിയാണ്. ഇതിനെല്ലാം ഒരു ശാശ്വത പരിഹാരമെന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായ കാറ്റലിറ്റ്‌സ് ഉപയോഗിച്ച് കെമിക്കലുകള്‍ ഉപയോഗിക്കാതെ ഏറ്റവും എനര്‍ജി എഫിഷ്യന്‍സി ഉള്ളതും എക്കോഫ്രണ്ടിലിയുമായ ഒരു നൂതനമാര്‍ഗ്ഗം വികസിപ്പിച്ചെടുത്തത്. ആശുപത്രികളിലെ ഐ.സി.യൂ, ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നീ പ്രധാന സ്ഥലങ്ങളില്‍ പരീക്ഷിച്ച് വിജയം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. ലോകനിലവാരത്തില്‍ ഇതിന്റെ പ്രവര്‍ത്തന മികവ് 15 സി.എഫ്.യൂ (കോളനി ഫോമിങ്ങ് യൂണിറ്റ്) വരെ ആണെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അത് 5 ശതമാനം സി.എഫ്.യൂവില്‍ താഴെ കൊണ്ടുവരാന്‍ സാധിക്കും. അതുപോലെ തന്നെ തുടര്‍ന്ന് അത് നിലനിര്‍ത്തുന്നതിനും ഈ മാര്‍ഗ്ഗം ഉപകരിക്കും. ഓര്‍ഗ്ഗാനിക് ദുര്‍ഗന്ധങ്ങളും ഇല്ലാതാക്കുന്നതിന് ഈ മാര്‍ഗ്ഗം പ്രയോജനപ്പെടും. ഈ മെഷീന്‍ ലോകപേറ്റന്റിനായി സമര്‍പ്പിച്ചിട്ടുള്ള ഒരു ടെക്‌നോളജി സിസ്റ്റമാണ്. സ്വന്തമായി 63 യൂ.എസ് പേറ്റന്റുകളും 200റോളം മറ്റു രാജ്യങ്ങളിലെ പേറ്റന്റുകളുമുള്ള വ്യക്തിയാണ് ഡോ. സിറിയക് ജോസഫ് പാലയ്ക്കല്‍ എന്ന ശാസ്ത്രജ്ഞന്‍. കെമിക്കല്‍ പ്രോസസ്, പോളിമേഴസ്, പെട്രോകെമിക്കല്‍സ്, കാറ്റലിസ്റ്റ്‌സ്, റിയാക്‌റ്റേഴ്‌സ് തുടങ്ങിയവയിലാണ് ഇദ്ദേഹം 63 യൂ.എസ് പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത്.