Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ടെയ്‌നര്‍ ലോറി അപകടം സി.പി.ഐ മാര്‍ച്ച് നടത്തി
25/05/2018
സി.പി.ഐ വടകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തി മാര്‍ച്ച്

തലയോലപ്പറമ്പ്: കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു വീണ് തകര്‍ന്ന വടകര കൊല്ലാട്ട് വേണുവിന്റെ വീട് പുനര്‍നിര്‍മ്മിക്കുവാനുള്ള ആര്‍.ഡി.ഒയുടെ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വടകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.ഡി ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. കെ.ഡി വിശ്വനാഥന്‍, കെ.സി സജി, പി.പി ഷാജി, ജയിംസ് കണിയാര്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.