Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊണ്ട് തല്ല് യന്ത്രത്തിന്റെ ഉദ്ഘാടനം നടത്തി
25/05/2018
വല്ലകം കയര്‍ വ്യവസായ സഹകരണ സംഘത്തിന് അനുവദിച്ചു കിട്ടിയ തൊണ്ട് തല്ല് യന്ത്രത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വല്ലകം കയര്‍ വ്യവസായ സഹകരണ സംഘത്തിന് അനുവദിച്ചു കിട്ടിയ തൊണ്ട് തല്ല് യന്ത്രത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യന്ത്രവല്‍കൃത റാട്ടുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വ്വഹിച്ചു. കയര്‍ പ്രോജക്ട് ഓഫീസര്‍ എസ് സുധാവര്‍മ്മ, കയര്‍ മെഷിനറി കമ്പനി എം.ഡി പി.വി ശശീന്ദ്രന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ശശിധരന്‍, വാര്‍ഡ് മെമ്പര്‍ ശശികല, കയര്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, അക്കരപ്പാടം ശശി, പി.എസ് കൃഷ്ണന്‍, സൗമ്യമോള്‍ എന്നിവര്‍ സംസാരിച്ചു.