Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടശ്ശേരി ഗുരുധര്‍മ്മ പ്രചാരണ വനിതാ സമാജത്തിന്റെ വാര്‍ഷികം നടത്തി
25/05/2018

വൈക്കം: ശ്രീനാരായണ ഗുരുദേവന്‍ അനുശാസിച്ച അനുകമ്പയില്‍ അടിയുറച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, അക്രമവും അഴിമതിയും ലഹരി മയക്കുമരുന്നുകളും വര്‍ദ്ധിച്ചിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് അസ്പര്‍ശാനന്ദ സ്വാമികള്‍ അഭിപ്രായപ്പെട്ടു. പട്ടശ്ശേരി ഗുരുധര്‍മ്മ പ്രചാരണ വനിതാ സമാജത്തിന്റെ 34-ാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തിലെ അനുഗ്രഹ പ്രഭാഷണത്തില്‍ അന്ധവിശ്വാസവും അനാചാരവും സമൂഹത്തെ കൂടുതലായി ഗ്രസിച്ചിരിക്കുന്നതായും സ്വാമി ചൂണ്ടിക്കാട്ടി. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ നടേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാ വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍, ശാഖായോഗം പ്രസിഡന്റ് ഉണ്ണി പുത്തന്‍തറ, ശാന്ത മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ സമൂഹമെന്ന വിഷയത്തില്‍ ഉല്ലല ഓങ്കാരേശ്വരം ദേവസ്വം മുന്‍ പ്രസിഡന്റ് പി.വി സലിം ക്ലാസ്സെടുത്തു. വാര്‍ഷിക സമ്മേളനം വെച്ചൂര്‍ രമണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹിളാമണി വിലാസന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ അനിയമ്മ അശോകന്‍, ബാബു തെക്കേടം, ശാഖ വൈസ് പ്രസിഡന്റ് എം.ഡി ഷൈമോന്‍ എന്നിവര്‍ പ്രസംഗിച്ചു.