Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരതീയ ജനതാ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.
29/01/2016

കേരളാ സ്റ്റേററ് പട്ടിക വര്‍ഗ്ഗ മഹാസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന നിലനില്‍പ്പ് സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റായി ഉത്തരവാദിത്വം ഏറെറടുത്ത ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാസസ്ഥലമായി ഭൂമിയില്ല എന്നതാണ് തീരദേശ പട്ടികവര്‍ഗ്ഗ ജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നം. അതിനാല്‍ ഒരു വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്നു. വികസത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ട ജനതയ്ക്ക് തൊഴില്‍പരമായ പുനരധിവാസം നടത്തുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു. തൊഴില്‍രാഹിത്യം മൂലം ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് തീരദേശ പട്ടികവര്‍ഗ്ഗ ജനത. എംപ്ലോയ്‌മെന്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തിന് ബി.ജെ.പി കോട്ടയം ജില്ലാ കമ്മററിയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സമരസമിതി കണ്‍വീനര്‍ പി.കെ.വേണു സ്വാഗതം ആശംസിച്ചു. സമരസഹായ സമിതി കണ്‍വീനര്‍ കെ.ഗുപ്തന്‍ കൃതജ്ഞത രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം എം.ആര്‍.ഷാജി, മണ്ഡലം പ്രസിഡന്റ് ടി.വി.മിത്രലാല്‍, ഷൈലേഷ്, അരുണ്‍, മഹേഷ്, പ്രവീണ്‍.കെ.മോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.