Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി
24/05/2018

വൈക്കം: കഞ്ചാവ് വില്‍പനക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ നൂറു ഗ്രാം കഞ്ചാവുമായി ഷാഡോ പോലീസ് പിടികൂടി. ഇന്നലെ രാവിലെ മൂത്തേടത്തുകാവില്‍ വെച്ചാണ് പ്രതിയെ പിടികൂടുന്നത്. വിദ്യാര്‍ത്ഥിയോടൊപ്പം കഞ്ചാവ് ഉപയോഗം നടത്തിയതിന് ടി.വി പുരം തുരുത്തിയില്‍ വീട്ടില്‍ കണ്ണനെ(20)യും പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ നേരിട്ടുപോയി കഞ്ചാവ് നാട്ടിലെത്തിക്കുകയായിരുന്നു ഇവര്‍. ഡി.വൈ.എസ്.പി കെ.സുഭാഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി, എം.എല്‍ വിനയപ്രസാദ്, എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.