Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനഃപ്രതിഷ്ഠാ വാര്‍ഷികം
24/05/2018
വലിയകവല ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിച്ച അങ്കി ക്ഷേത്രം മേല്‍ശാന്തി രമേശ് പോറ്റി ഏറ്റുവാങ്ങുന്നു.

വൈക്കം: വലിയകവല ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ 25ന് 1-ാമത് പുനഃപ്രതിഷ്ഠാ വാര്‍ഷികം ആഘോഷിക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കളഭം, 25 കലശം, ഉപദേവന്മാര്‍ക്ക് കലശം എന്നിവ നടത്തും. പുനഃപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം ശ്രീമംഗലത്ത് ഉദയകുമാര്‍ പഞ്ചലോഹ അങ്കി സമര്‍പ്പിച്ചു. ഗണപതി, സുബ്രഹ്മണ്യന്‍, ഭഗവതി, ഹനുമാന്‍ സ്വാമി എന്നീ വിഗ്രഹങ്ങളാണ് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്. മേല്‍ശാന്തി രമേശ് പോറ്റി പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. ക്ഷേത്രം ഭാരവാഹികളായ എം.എസ് മധു, എസ്.എന്‍.വി വിജയകുമാര്‍, ശ്രീമംഗലം ഉദയകുമാര്‍, ക്ഷേത്രം മാനേജര്‍ വി.ആര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.