Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികവും ബ്രഹ്മകലശ മഹോത്സവവും
24/05/2018
എഴുമാന്തുരുത്ത് തട്ടാറശ്ശേരില്‍ ശ്രീഭദ്ര നാഗരാജ ക്ഷേത്രത്തില്‍ ബ്രഹ്മകലശ ഉത്സവത്തില്‍ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ ബ്രഹ്മകലശ പൂജ നടത്തുന്നു.

വൈക്കം: എഴുമാന്തുരുത്ത് തട്ടാറശ്ശേരില്‍ ശ്രീഭദ്ര നാഗരാജാക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും ബ്രഹ്മകലശ മഹോത്സവവും ആഘോഷിച്ചു. രാവിലെ നടന്ന ബ്രഹ്മകലശ പൂജയ്ക്ക് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികനായി. മേല്‍ശാന്തി രഞ്ജിത്ത് സഹകാര്‍മ്മികനായി. കലശപൂജയ്ക്ക് ശേഷം ബ്രഹ്മകലശം പുറത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് സര്‍പ്പങ്ങള്‍ക്കും, ഗുരുനാഥനും, ബ്രഹ്മരക്ഷസ്സിനും പൂജയും, ഉച്ചയ്ക്ക് അന്നദാനവും നടത്തി. ക്ഷേത്രം ഭാരവാഹികളായ ബിനോ തട്ടാറശ്ശേരില്‍, മണിയപ്പന്‍ ആയിക്കര, ബാബു പൂന്തോട്ടം, അജിത മേലെപ്പറമ്പ്, ശ്രീജ പാറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.