അപേക്ഷ ക്ഷണിച്ചു.
24/05/2018
വൈക്കം: അക്ഷയ ലേണിങ് സെന്ററിന്റെ നേതൃത്വത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വിവിധ യോഗാ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജിന്റെ ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ഭാരത് സേവക് സമാജിന്റെ യോഗ അധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, കമ്മ്യൂണിറ്റി യോഗാ മൂവ്മെന്റിന്റെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡെയ്സി യോഗാ പ്രോഗ്രാം എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോണ്‍: 9847128126, 8075073813.