Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേവലക്കാട്-മനയ്ക്കച്ചിറ റോഡ് മണ്ണിട്ട് ഉയര്‍ത്തി ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണം
23/05/2018

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ തേവലക്കാട്-മനയ്ക്കച്ചിറ റോഡ് മണ്ണിട്ട് ഉയര്‍ത്തി ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപ്പര്‍കുട്ടനാടിന്റെ പ്രധാന നെല്ലറയായ വടയാര്‍ പാടശേഖരത്തിലെ പുറംബണ്ടിലൂടെ കടന്നുപോകുന്ന റോഡ് മഴക്കാലമാകുന്നതോടെ ചെളിക്കുളമാകും. ഇതോടെ റോഡിനെ ആശ്രയിക്കുന്ന കര്‍ഷകരും സമീപവാസികളുമായ നൂറോളം കുടുംബങ്ങള്‍ ദുരിതത്തിലാകുന്ന സാഹചര്യമാണ്. മഴ ശക്തമായാല്‍ സുരക്ഷിത തീരങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തുന്നതിന് വളങ്ങളും ചങ്ങാടങ്ങളും മാത്രമാണ് ഇവിടത്തുകാര്‍ക്ക് ആശ്രയം. മഴക്കാലത്ത് വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടുന്നതിനാല്‍ പ്രായമായവരെയും രോഗികളെയും ആശുപത്രിയിലും മറ്റും എത്തിക്കുന്നതിന് ഇവിടെയുള്ളവര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ വളരെ വലുതാണ്. വിദ്യാര്‍ത്ഥികളുടെ കാര്യവും ദയനീയമാണ്. പാടശേഖരത്തിലേക്ക് വിത്തും വളവും എത്തിക്കുന്നതിനും വിളവെടുപ്പ് കാലത്ത് നെല്ലും വൈക്കോലും കൊണ്ടുപോകുന്നതിനും ഗതാഗതയോഗ്യമായ റോഡുകളുടെ അഭാവം കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ശുദ്ധജലത്തിനുപോലും പുറംലോകത്തെ ആശ്രയിക്കേണ്ടി വരുന്ന ഇവിടത്തുകാര്‍ക്ക് മെച്ചപ്പെട്ട സഞ്ചാരമാര്‍ഗം ഒരുക്കുന്നതിന് പഞ്ചായത്ത് അധികാരികളും, എം.എല്‍.എയും എം.പി-യുമടക്കമുള്ളവര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.