Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
23/05/2018

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെയും തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്നും പദ്ധതിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യൂ.സി-എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ഇതിന്റെ ഭാഗമായി എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 25ന് രാവിലെ 10 മണിക്ക് വൈക്കം ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍.ആര്‍.ഇ.ജി വൈക്കം മണ്ഡലം കമ്മറ്റി പ്രസിഡന്റ് സാബു പി മണലൊടി, സെക്രട്ടറി പി.ആര്‍ രജനി, എന്‍.ആര്‍.ഇ.ജി സംസ്ഥാന സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍ കരീം, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സി.കെ ആശ എം.എല്‍.എ, എ.ഐ.ടി.യൂ.സി- സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം റ്റി.എന്‍ രമേശന്‍, കെ.അജിത്ത് എക്‌സ് എം.എല്‍.എ, എ.ഐ.ടി.യൂ.സി മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍, എന്‍.ആര്‍.ഇ.ജി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം റ്റി.സി അശോകന്‍, ബി.കെ.എം.യൂ സംസ്ഥാന സെക്രട്ടറി പി.സുഗതന്‍, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ തുടങ്ങിയവര്‍ സംസാരിക്കും.