Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
23/05/2018
സി.പി.ഐയുടെയും വര്‍ഗ്ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും അഡ്വ. പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

വൈക്കം: മോഡിസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെയും വര്‍ഗ്ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, വാഗ്ദാനലംഘനം, തൊഴില്‍വിരുദ്ധ നയങ്ങള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണയും മാര്‍ച്ചും. അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍ രമേശന്‍, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, കെ.കെ ചന്ദ്രബാബു, കെ.അജിത്ത് എക്‌സ് എം.എല്‍.എ, പി.എസ് പുഷ്പമണി, അഡ്വ. എം.ജി രഞ്ജിത്ത്, ബൈര കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.