Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
23/05/2018

വൈക്കം: വെള്ളൂര്‍ വില്ലേജില്‍ വടകരയില്‍ കൊല്ലാട്ട് വീട്ടില്‍ വേണുവിന്റെ വീടിനു മുകളില്‍ ടാങ്കര്‍ ലോറി വീണിട്ട് രണ്ടു മാസം കഴിഞ്ഞു. നിര്‍ദ്ധനമായ പട്ടികജാതി കുടുംബം അയല്‍ വീടുകളിലാണ് താമസിക്കുന്നത്. മാനസികരോഗികളായ സഹോദരങ്ങളും വിധവയായ സഹോദരിയും രണ്ടു മക്കളും ഇന്ന് ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. വീട് പുനര്‍നിര്‍മ്മിച്ചു നല്‍കുവാന്‍ 47000 രൂപ നല്‍കുവാന്‍ ആര്‍.ഡി.ഒ ഉത്തരവ് നല്‍കിയിട്ടും ലോറി ഉടമ (ഓറിയന്റല്‍ എക്‌സിം സര്‍വീസസ്) ഗോപിനാഥന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സി.പി.ഐ വടകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 24ന് രാവിലെ 10ന് വെള്ളൂര്‍ വില്ലേജ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യും. കെ.അജിത്ത് എക്‌സ് എം.എല്‍.എ, കെ.ഡി വിശ്വനാഥന്‍, കെ.സി സജി, പി.കെ തങ്കച്ചന്‍, ജെയിംസ് കണിയാര്‍ കുന്നേല്‍, കെ.കെ സുനില്‍കുമാര്‍, സുധര്‍മ്മന്‍ എന്നിവര്‍ പ്രസംഗിക്കും.