ജീവന് ഓര്‍ഗാനിക് മില്‍ക്ക് ആന്റ് മില്‍ക്ക് പ്രൊഡക്റ്റ്സ് യൂണിറ്റ് ഉദ്ഘാടനം നടത്തി
23/05/2018
വിളക്കിത്തല നായര്‍ സമാജം 173-ാം നമ്പര്‍ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന സെക്രട്ടറി കെ. നാണപ്പന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ തുടങ്ങിയ ജീവന് ഓര്‍ഗാനിക് മില്‍ക്ക് ആന്റ് മില്‍ക്ക് പ്രൊഡക്റ്റ്സ് യൂണിറ്റ് ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷക മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജീവന് ഓര്‍ഗാനിക് കാറ്റില്ഫീഡിന്റെ വില്പന മോന്‍സ് ജോസഫ് എം.എല്‍.എ നടത്തി. ഫൊറോനപള്ളി വികാരി റവ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി, ജീവന്ഫാം ഡയറക്ടര്‍ ബിജു മാത്യു മാന്തുവള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന് ജനറല്‍ കൗണ്‍സില്‍ അംഗം ബി. രാധാകൃഷ്ണമേനോന്, കെ.കെ രഞ്ജിത്ത്, ലീനമ്മ ഉദയകുമാര്‍, രമ ശിവദാസ്, കെ.എം ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.