Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ വൈക്കം ടൂറിസം ഫെസ്റ്റിന് 24ന് തുടക്കമാവും.
22/05/2018

വൈക്കം: നഗരസഭയില്‍ വൈക്കം ടൂറിസം ഫെസ്റ്റിന് 24ന് തുടക്കമാവും. നാലു ദിവസങ്ങളിലായി നടത്തുന്ന ആഘോഷപരിപാടികള്‍ 27ന് സമാപിക്കും. 24ന് വൈകിട്ട് 4 മണിക്ക് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും. ബിജു വി കണ്ണേഴത്ത് സ്വാഗതമശംസിക്കും. ചരിത്രപ്രദര്‍ശന ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപിയും ചിത്രപ്രദര്‍ശന ഉദ്ഘാടനം മുന്‍ ലളിത കലാ അക്കാദമി സെക്രട്ടറി എം.കെ ഷിബുവും പുസ്തകമേളയുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി കെ.സുഭാഷും കലാസന്ധ്യയുടെ ഉദ്ഘാടനം വൈക്കം വിജയലക്ഷ്മിയും നിര്‍വ്വഹിക്കും. വൈകിട്ട് 6ന് കലാസന്ധ്യ, സ്മൃതി സംഗീതിക. 25ന് വൈകിട്ട് 4ന് സാംസ്‌കാരിക ഘോഷയാത്ര മുന്‍ നഗരസഭ അദ്ധ്യക്ഷന്‍ എന്‍.അനില്‍ ബിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 5ന് വൈക്കം ബീച്ചില്‍ നടക്കുന്ന സമ്മേളനം ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഡി.മനോജിന്റെ വൈക്കം-ചരിത്രവഴികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ശേഷം പെപ്പര്‍ ടൂറിസം പദ്ധതി വിശദീകരണം ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ നടത്തും. 7ന് കലാസന്ധ്യ, ലയതരംഗ് മാജിക്കല്‍ ഫ്യൂഷന്‍ നൈറ്റ്. 26ന് വൈകിട്ട് 4 മണിക്ക് വൈക്കത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് സെമിനാര്‍ നടത്തും. ഡി.രഞ്ജിത്ത് കുമാര്‍ സ്വാഗതമശംസിക്കും. കെ.രൂപേഷ് കുമാര്‍ വിഷയാവതരണം നടത്തും. ശ്രീകൃഷ്ണ ആയൂര്‍വേദ കേന്ദ്രത്തിലെ എം.ഡി ഡോ. വിജിത്ത് ശശിധരന്‍ വിഷയാവതരണം നടത്തും. 7ന് കലാസന്ധ്യയില്‍ പൊന്തി മുഴക്കം, നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവും. 27ന് വൈകിട്ട് 4ന് വൈക്കത്തിന്റെ സമഗ്ര വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരി വിഷയാവതരണം നടത്തും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഹരിദാസന്‍ നായര്‍ മോഡറേറ്ററായിരിക്കും. കൗണ്‍സിലര്‍ പി.ശശിധരന്‍ സ്വാഗതം പറയും. കെ.അരുണന്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, ബിജുകുമാര്‍, ശിവരാമകൃഷ്ണന്‍, ഷേര്‍ലി ജയപ്രകാശ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അഡ്വ. അംബരീഷ് ജി വാസു സ്വാഗതം പറയും. സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായ പാരീസ് ലക്ഷ്മി, ദേവാനന്ദ്, പള്ളിപ്പുറം സുനില്‍, പ്രദീപ് മാളവിക, വൈക്കം ഭാസി, അജീഷ് ദാസന്‍, കെ.ആര്‍ ബീന, സുബ്രഹ്മണ്യന്‍ അമ്പാടി എന്നിവരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ആദരിക്കും. വൈകിട്ട് 7ന് കലാസന്ധ്യയില്‍ ചോക്ലേറ്റ് ഷോ, ഫീസ്റ്റ് ഓഫ് മ്യൂസിക് ഡാന്‍സ് ആന്റ് മിറാക്കിള്‍ എന്നിവയാണ് പരിപാടികള്‍.