Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറും യുവജനസംഗമവും
22/05/2018
ജനമൈത്രി ബീറ്റ് കമ്മറ്റിയുടെയും ഹരിതാ റസിഡന്റ്‌സ് അസ്സോസിയേഷന്റെയും നേതൃത്വത്തില്‍ നടത്തിയ യുവജനസംഗമവും അവാര്‍ഡ് വിതരണവും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനമൈത്രി ബീറ്റ് കമ്മറ്റിയുടെയും ഹരിത റസിഡന്റ്‌സ് അസ്സോസിയേഷന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറും യുവജനസംഗമവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു അവാര്‍ഡ് വിതരണവും നടത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനു ഉദ്ഘാടനം ചെയ്തു. ബീറ്റ് ചെയര്‍മാന്‍ ടി.ആര്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ സി.ടി സഞ്ജയ് മുഖ്യപ്രഭാഷണം നടത്തി. കെ.രഘുനന്ദനന്‍, ചന്ദ്രബാബു എടാടന്‍, പി.വി അനില്‍കുമാര്‍, സി.ആര്‍.ഒ കെ.വി സന്തോഷ്, സി.പി.ഒ ലിഖിത രാജന്‍, പി.എം സന്തോഷ്‌കുമാര്‍, ഷേര്‍ളി ജയപ്രകാശ്, പി.വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ ശിവപ്രീയ പ്രദീപ്, ഗൗരി സിബി എന്നിവര്‍ക്ക് ഉപഹാരങ്ങളും പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി.