Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
22/05/2018
കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും സംവരണവും വിഷയത്തില്‍ നടത്തിയ സെമിനാര്‍ കെ.പി.എം.എസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും സംവരണവും വിഷയത്തില്‍ നടത്തിയ സെമിനാര്‍ കെ.പി.എം.എസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി ബാബു ഉദ്ഘാടനം ചെയ്തു. ബോട്ടുജെട്ടി മൈതാനിയില്‍ കടവില്‍ രവി നഗറില്‍ നടന്ന സെമിനാറില്‍ കെ.പി.എം.എസ് വൈസ് പ്രസിഡന്റ് കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ലോയേര്‍സ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് കെ.എ ബാലന്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍, എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.ടി മന്മദന്‍, എസ്.സി-എസ്.ടി സംയുക്ത സമിതി ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, സെക്രട്ടറിയേറ്റംഗം എസ്.രാജപ്പന്‍, കെ.പി.ഇ.എഫ് ജനറല്‍ സെക്രട്ടറി സി.കെ സുരേന്ദ്രനാഥ്, കെ.പി.എം.എഫ് ജനറല്‍ സെക്രട്ടറി സുജാത ശിവന്‍, കെ.പി.വൈ.എം ജനറല്‍ സെക്രട്ടറി രജിത അനില്‍കുമാര്‍, യൂണിയന്‍ സെക്രട്ടറി വി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.