Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഭാഷണ പരമ്പര തുടങ്ങി.
22/05/2018
ഉദയനാപുരം 582-ാം നമ്പര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഗുരുദേവ പ്രഭാഷണ പരമ്പര എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള 582-ാം നമ്പര്‍ യൂത്ത് മുവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീനാരായണ ദര്‍ശന സന്ധ്യയുടെ ഗുരുദേവ പ്രഭാഷണ പരമ്പര തുടങ്ങി. ശാഖാ പ്രാര്‍ത്ഥനാഹാളില്‍ 24 വരെ വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് സമയം. പ്രഭാഷണ പരമ്പര യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി വിവേക്, എം.കെ കാര്‍ത്തികേയന്‍, കെ.പി രാധാകൃഷ്ണന്‍, യദുകൃഷ്ണന്‍, പി. കമലാസനന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുവും ഈശ്വരീയ ഭാവവും വിഷയത്തെകുറിച്ച് എ.വി അശോകന്‍ പ്രഭാഷണം നടത്തി.